കൈലാസം വൈകുണ്ഡത്തെ പുണർന്നു
ശബരിമല യാത്ര
Kailaasam Vaikundathe Punarnnu (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,കോറസ്‌
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:08.
 
കൈലാസം വൈകുണ്ഠത്തെ പുണർന്നു
കൈവല്യം മർത്ത്യരൂപമണിഞ്ഞു
കാലം വസന്ത താലമെടുത്തു
മോഹിനീസുതൻ അവതരിച്ചു
(കൈലാസം...)

കാട്ടിലുയർന്നു കേട്ട രോദനത്തിൽ
ശാശ്വത പ്രണവമന്ത്രം തുടിച്ചു
പന്തളരാജൻ തന്ന പാരിതോഷികം
ഭക്തരെപ്പോറ്റാൻ വന്ന സ്വർഗ്ഗ മാധവം
(കൈലാസം...)

വൈഷ്ണവ ശൈവ ശക്തിധാരകളെ
ചേർത്തു നീ പുതിയ തത്ത്വം രചിച്ചു
അദ്വൈതഭാവമായ് നീ വന്നുദിച്ചു
ശങ്കരദർശനത്തിൻ വഴിയും തെളിച്ചു
(കൈലാസം...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts