മറു ദിവസം
ദിവ്യ ഹൃദയം
Maru divasam (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനഎം ഇ ചെറിയാന്‍
ഗായകര്‍ദീപ മിറിയം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:14.


ഹോശാനാ ...ഹോശാനാ ...ഹോശാനാ ...ഹോശാനാ ...
ദാവീദു പുത്രന്നോശാനാ

മറു ദിവസം മറിയമകന്‍ യെരുശലേമില്‍ വരുന്നുണ്ടെന്നു
അറിഞ്ഞു ബഹുജനമാവനെ എതിരേല്പ്പാന്‍ പുറപ്പെട്ടു പോയ്‌
ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്ത് കയ്യില്‍ എതിരേറ്റു
ചീര്‍ത്താമോദം പൂണ്ടവനെ വാഴ്ത്തി മഹാ ആനന്ദത്തോടെ
ആ ...

മന്നവനാം ദാവീദിന്റെ നന്ദനനു ഹോശന്നാ
ഉന്നതങ്ങളില്‍ ഹോഷന്ന എന്നട്ടഹസിച്ചു ചൊല്ലി
കര്‍ത്താവിന്റെ തിരുനാമത്തില്‍ വരും ഇശ്രയേലിന്‍ മഹാരാജാ
വാഴ്ത്തപ്പെട്ടോനാകയെന്നു ആര്‍ത്തവര്‍ കീര്‍ത്തിച്ചീടിനാര്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
(മറു ദിവസം )

അരിശം പൂണ്ടു പരീശന്മാര്‍ തമ്മില്‍ പറഞ്ഞു നമുക്കൊരു ഫലവും
വരുന്നില്ലെന്ന് ...കണ്ടോ ലോകം അവനോടിതാ ചേര്‍ന്നുപോയി
അഴകിയൊരു മണവാളനേ! കഴലിണയെ കരുതിവന്ന
അഴുകിയാളാം പുഴുവാമെന്നെ കഴുകി നിന്റെ കാന്തയാക്ക

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
(മറു ദിവസം )
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts