പരമദയാലോ
ദിവ്യ ഹൃദയം
Paramadayalo (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനടി ജെ വർക്കി
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:14.


ആ ...
പരമ ദയാലോ! പാദം വന്ദനമേ!
പാലയ ദേവാ ! പാദം വന്ദനമേ!
(പരമ )

പാദാരവിന്ദമേ പരനേ! ഗതിയേ
പാലയമാം പരമേശ കുമാരാ
പാലയമാം പരമേശ കുമാരാ
പരമ ദയാലോ! പാദം വന്ദനമേ!
പാലയ ദേവാ! പാദം വന്ദനമേ!

ലോകരക്ഷാകരാ! ശോകനിവാരണാ!
ലോകരക്ഷാകരാ! ശോകനിവാരണാ!
ആകുലമാകവേ പോക്കും സര്‍വ്വേശാ
ആകുലമാകവേ പോക്കും സര്‍വ്വേശാ
ആധാരമറ്റവര്‍ക്കാലംബനമേ!
ആനന്ദദായകനെ! മനുവേലാ!

ആ...

നീതിയിന്‍ സൂര്യനേ! കരുണാകരനേ!
നീതിയിന്‍ സൂര്യനേ! കരുണാകരനേ!
ആദിയനാദിയെന്‍ താതനും നീയേ
ആദിയനാദിയെന്‍ താതനും നീയേ
താതസുതാത്മനേ! പരികീര്‍ത്തനമേ!
പാദമതില്‍ പണിയുന്നഹം - ആമേന്‍
പരമ ദയാലോ! പാദം വന്ദനമേ !
പാലയ ദേവാ ! പാദം വന്ദനമേ !
ആമേന്‍ ........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts