പറന്ന് പറന്ന് പറന്ന്
സ്വർഗ്ഗം നാണിക്കുന്നു
Parannu Parannu Parannu (Swargam Naanikkunnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ പി ആര്‍ വര്‍മ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:09.




പറന്നു പറന്നു പറന്നു ചെല്ലാന്‍
പറ്റാത്ത കാടുകളില്‍
കൂടൊന്നുകൂട്ടി ഞാന്‍ ഒരു പൂമരക്കൊമ്പില്‍

കിലുകിലുന്നനെ രാക്കിളികള്‍
വള കിലുക്കിയ കാലം
കുനു കുനുന്നനെ കാട്ടു പൂക്കള്‍
തിരികൊളുത്തിയ കാലം
(പറന്നു പറന്നു )

ജാലകങ്ങള്‍ നീ തുറന്നു
ഞാന്‍ അതിന്റെ കീഴില്‍ നിന്നു
പാട്ടുപാടി നീ എനിക്കൊരു കൂട്ടുകാരിയായ്
കൂട്ടുകാരിയായ്
(പറന്നു പറന്നു)

മാലകൊര്‍ത്തു ഞാന്‍ നിനക്കൊരു
മന്ത്രകോടി വാങ്ങിവച്ചു
പന്തലിട്ടു കാത്തിരുന്നു
ചന്ദനക്കുറി പൂശി
(പറന്നു പറന്നു)

കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നെ മാത്രം
പൊന്‍കിനാക്കള്‍ പൂത്ത നേരം
പോയതെങ്ങു നീ
പോയതെങ്ങു നീ ..
(പറന്നു പറന്നു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts