മണ്ണാർശാലയിലമ്മ
നാഗരാജ വൈഭവം
Mannaarashaalayilamma (Nagaraja Vaibhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകൈരളി രവി
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 03:44:31.
 
മണ്ണാറശ്ശാലയിലമ്മ
എന്റെ കണ്ണീര്‍ തുടച്ചോരെന്നമ്മ
ഓരോ നോക്കിലും ശ്രീയെഴും വാക്കിലും
ആശ്വാസമേകിയോരമ്മ
എന്റെ ജീവന്റെ പൊരുളായൊരമ്മ
സ്നേഹമയിയായി ത്യാഗമയിയായി
ഈ ലോകപുണ്യമായു് മാറി
(സ്നേഹമയിയായി )

തേവാരപ്പുരയിലും നിലവറയ്ക്കുള്ളിലും
പൂജയില്‍ മുഴുകിയൊരമ്മ
(തേവാരപ്പുരയിലും )
നാഗരാജാവിന്റെ വാത്സല്യ ജനനിയായു്
നൂറും പാല്‍ നേജിച്ചൊരമ്മ
(നാഗരാജാവിന്റെ )
സ്വര്‍ലോകം പ്രാപിച്ചൊരമ്മ
(സ്നേഹമയിയായി )

പൊന്നില്‍ കുളിച്ചൊരു പൂനിലാപ്പുഴയില്‍
അമ്പലം ചുറ്റിയോരമ്മ
(പൊന്നില്‍ )
ഭക്തമാനസങ്ങള്‍ക്കു് ഭസ്മമാം ഔഷധം
നിത്യവും നല്‍കിയോരമ്മ
(ഭക്തമാനസങ്ങള്‍ക്കു് )
ഈ അമ്മ സാവിത്രിവലിയമ്മ
(സ്നേഹമയിയായി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts