ഓം ശിവമന്ത്രം
നാഗരാജ വൈഭവം
Om shiva manthram (Nagaraja Vaibhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകൈരളി രവി
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 03:46:10.
 
ഓം ശിവമന്ത്രം ശ്രീനാഗമന്ത്രം
പാടുവാനെത്തുമോ കിളിമകളേ
(ഓം ശിവമന്ത്രം )
മണ്ണാറശ്ശാലയുടെ ഹരിതവനഭംഗിയില്‍ (2)
എല്ലാം മറന്നു നീ പാടുമോ കിളിമകളേ
എല്ലാം മറന്നു നീ പാടുമോ
(ഓം ശിവമന്ത്രം )

ആയിരം ഫണമെഴും ആദിശേഷന്നരികില്‍
ആലാപനം തുടരൂ കിളിമകളേ
(ആയിരം )
ആയുരാരോഗ്യത്തിനാശയോടണയുന്ന
വാസുകിഭക്തര്‍ക്കു് സായൂജ്യമായു്
(ആയുരാരോഗ്യ )
ആനന്ദ നിര്‍വൃതി പകരൂ
(ഓം ശിവമന്ത്രം )

ദേഹമിതു ദേഹിയില്‍ പഞ്ചഭൂതാത്മകം
മോഹമിതു മായാപ്രപഞ്ചമെന്നും
(ദേഹമിതു )
നാഗദൈവങ്ങളുടെ സ്വരജതികള്‍ പാടി
ഈ ലോക മോക്ഷം നീ സ്വീകരിക്കൂ
(നാഗദൈവങ്ങലുടെ )
മംഗളസ്വര്‍ഗ്ഗഗതി നേടൂ
(ഓം ശിവമന്ത്രം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts