ഗൌരി ശങ്കര തനയാ
ദേവാമൃതം
Gouri Sankara Thanayaa (Devaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമുരളീകൃഷ്ണ
ഗാനരചനവിജു കുന്നുമ്പുറം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമുഖാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:28.


ഗൌരീ ശങ്കര തനയാ - നീയെന്റെ
ജീവിതപുസ്തകം തിരുത്തിക്കുറിക്കുന്ന
അത്ഭുതബാലകനല്ലേ - ഞാനാം
ഭിക്ഷാംദേഹിക്കു ഭക്ഷണമേകുന്ന
അക്ഷയപാത്രമല്ലേ - എന്റെ
ശ്രീവിഷ്ണുമായയല്ലേ
(ഗൌരീ )

ശ്രീവിഷ്ണുമായേ നീ കനിയേണം - നിന്റെ
അനുഗ്രഹ പൂവര്‍ഷം ചൊരിയേണം (ശ്രീവിഷ്ണു )
കനക വിഗ്രഹത്തില്‍ കര്‍പ്പൂരമുഴിയാന്‍
ഇനിയെന്റെ ജീവിതം എടുക്കേണം (കനക )
സ്വാമീ നീയെന്റെ കണ്ണായ് മാറേണം
ഗൌരീ ശങ്കര തനയാ

ശ്രീദേവസ്ഥാനത്ത് പിറക്കേണം - നിന്റെ
പുളിമരച്ചില്ലയില്‍ തളിര്‍ക്കേണം (ശ്രീദേവ )
ഈവിശ്വമായയാം തമസ്സില്‍ നിന്നുണരാന്‍
നീയെന്റെ മനസ്സില്‍ തെളിയേണം (ഈവിശ്വ )
സ്വാമീ അടിയന്റെ പാപങ്ങള്‍ പൊറുക്കേണം
(ഗൌരീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts