കായലിനക്കരെ പോകാൻ എനിക്കൊരു
വിശറിക്കു കാറ്റുവേണ്ട
Kayalinakkare Pokan Enikkoru (Visarikku Kattuvenda)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:07.
കായലിന്നക്കരെ പോകാനെനിക്കൊരു
കളിവള്ളമുണ്ടായിരുന്നു - പണ്ടൊരു
കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞുതരാനൊരു
മുത്തശ്ശിയുണ്ടായിരുന്നു - നല്ലൊരു
മുത്തശ്ശിയുണ്ടായിരുന്നു

അന്തിക്കു ഞങ്ങളാ കായലിന്നക്കരെ
അമ്പലമുറ്റത്തു പോകും
കളിവള്ളം തുഴയും കഥകൾ പറയും
കഥകളിപ്പാട്ടുകൾ പാടും - മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും (കായലിന്നക്കരെ..)

കർക്കിടകക്കാറ്റത്തൊരന്തിക്കു കായലിൽ
മുത്തശ്ശിയൊറ്റയ്ക്കു പോയീ
പിറ്റേന്നു നേരം ഇരുണ്ട്‌ വെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല (കായലിന്നക്കരെ..)

ഒത്തിരിനേരം കരഞ്ഞു പറഞ്ഞു ഞാൻ
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലിൽ വള്ളം കിടന്നു
പമ്പിനടന്നു പങ്കായം (കായലിന്നക്കരെ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts