ഏഴാം കടലിന്നക്കരെയുണ്ടൊരു
വിശറിക്കു കാറ്റുവേണ്ട
Ezham Kadalinnakareyundoru (Visarikku Kattuvenda)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,ജി ദേവരാജന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:07.
 ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകള്‍ നട്ടു വളര്‍ത്തിയൊരേഴിലം പാല
ഏഴിലം പാല
ഏഴാം കടലിന്നിക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകള്‍ നട്ടു വളര്‍ത്തിയൊരേഴിലം പാല
ഏഴിലം പാല

പാലയ്ക്കു തളിര്‍ വന്നൂ പൂ വന്നൂ കായ് വന്നൂ
പാലയ്ക്കു നീര്‍ കൊടുക്കാനാരാരുണ്ട് ആരാരൊണ്ട്
പാലയ്ക്ക് നീര്‍ കൊടുക്കും പാലാഴിത്തിരകള്‍
പാല്‍ക്കടലില്‍ പള്ളി കൊള്ളും പഞ്ചമിത്തിങ്കള്‍
പഞ്ചമിത്തിങ്കള്‍ (ഏഴാം...)

പാലപ്പൂ പന്തലില്‍ പാതിരാ പന്തലില്‍
പാല്‍ച്ചിരി ചിരിച്ചു നില്പൂ സാഗരറാണി
സാഗരറാണി
കടലേഴും കടന്നെന്റെ കണ്മണീ വരുമോ
കടലേഴിന്നപ്പുറത്തെ മണി മുത്ത് തരുമോ
മണിമുത്തം തരുമോ ( ഏഴാം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts