കരളിൻ കിളിമരത്തിൽ
മധുരഗീതങ്ങൾ Vol I
Karalin Kilimarathil (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2012 09:01:47.




കരളിന്‍ കിളിമരത്തില്‍ കാണാത്ത കൂടു കെട്ടി
കവിത പാടിയെന്നെ കളിയാക്കും കിളിമകളെ
കളിവീടാക്കരുതേ എന്‍ ഹൃദയം - നീ
കളിവീടാക്കരുതേ എന്‍ ഹൃദയം
(കരളിന്‍)

കാത്തിരിക്കും കമ്പുകളില്‍ കണ്ണീരിന്‍ പാടുകളില്‍
കൂര്‍ത്ത ചുണ്ടുകളാല്‍ കൊത്തി നീ രസിക്കല്ലേ (കാത്തിരിക്കും)
പാട്ടില്‍ ചോര കലര്‍ന്നീടല്ലേ
(കരളിന്‍)

നാളെ നീയിരിക്കും നാമ്പില്ലാച്ചില്ലകളില്‍
വേനല്‍ വന്നു നിന്നു തീച്ചൂള തീര്‍ത്തിടുമ്പോള്‍ (നാളെ)
താഴെ വീഴല്ലേ നിന്‍ സദനം
(കരളിന്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts