ഭജനം സാമഭജനം
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVIII (ശാസ്താ ഗീതങ്ങള്‍)
Bhajanam saama bhajanam (Ayyappa Gaanangal Vol XXVIII (Shaastha Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:06.

ഭജനം സാമഭജനം എന്റെ ഭജനം സ്വാമി ഭജനം (2)
മതിലുകളില്ലാത്ത മണിമണ്ഡപം മേവും
ശ്രുതിഭര മരതക മലയില്‍ (മതിലുകള്‍)
പ്രതിവിധി കലിയുക ദോഷങ്ങള്‍ കരുളീടും
മതിമോഹനാംഗന്റെ മലയില്‍
എന്റെ മണികണ്ഠമണിചേവടിയില്‍ (ഭജനം)

അന്തണനാണെന്നൊ അന്ത്യജനാണെന്നൊ
അന്തരമില്ലാത്ത ശൃംഗം
ചന്ദനകാരുണ്യ തുന്ദിലമാണല്ലൊ
സുന്ദരമീ തുംഗരംഗം
ഇത് കാന്താരവാസാന്തരംഗം (ഭജനം)

ഗീതപോലരുളുന്നു വേദോപദേശം
പതിനെട്ടു സോപാന സര്‍ഗം
ദാസനും ദേവനായ് തീരുമീ പൂങ്കാവില്‍
ഇതളിട്ടു നില്‍കുന്നു സ്വര്‍ഗം
ഇത് സത്യമാകും മുക്തി മാര്‍ഗം (ഭജനം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts