പ്രകൃതി മനോഹരി
സ്നേഹം എനിക്കു സ്നേഹം
Prakrithi Manohari (Sneham Enikku Sneham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസനൽ കുമാർ
ഗാനരചനസനൽ കുമാർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2023 14:48:16.
പ്രകൃതീ ... മനോഹരീ...

പ്രകൃതീ മനോഹരീ
എൻ ഹൃദയത്തിൻ പ്രഭാമയീ
നിൻ പുലർകാലം കണികാണുന്ന
ധന്യനല്ലോ ഞാൻ
(പ്രകൃതീ മനോഹരീ ...)
പ്രകൃതീ മനോഹരീ

വർഷകാലമേ നിൻ ചിറകിന്റെ
ഹർഷബാഷ്പമേ നീയുണരൂ
വർഷകാലമേ നിൻ ചിറകിന്റെ
ഹർഷബാഷ്പമേ നീയുണരൂ
മാരിവില്ലിൻ ശോഭകണ്ടു
മാനസത്തിൽ നിറയുന്നു
മാരിവില്ലിൻ ശോഭകണ്ടു
മാനസത്തിൽ നിറയുന്നു നീ നിറയുന്നു
(പ്രകൃതീ മനോഹരീ ...)

ശരത്കാലമേ നിൻ മടിത്തട്ടിന്റെ
സൂര്യകിരണമേ നീയുണരൂ
ശരത്കാലമേ നിൻ മടിത്തട്ടിന്റെ
സൂര്യകിരണമേ നീയുണരൂ...
മാമലതൻ വെണ്മ കണ്ടു
ഭൂമിദേവി ഉണരുന്നൂ
മാമലതൻ വെണ്മ കണ്ടു
ഭൂമിദേവി ഉണരുന്നു നീ ഉണരുന്നു...
(പ്രകൃതീ മനോഹരീ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts