ഉദയരവി ശബരിഗിരി
അയ്യൻ
Udhayaravi Shabarigiri (Ayyan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ ആനന്ദ് വർമ്മ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:01.

ഉദയരവി ശബരിഗിരി വരദനൊടു മൊഴിയുന്നു
പതിവായി ഞാൻ നല്ല ഭസ്മം തരാൻ
നെയ്യും തരാൻ പൂവും തരാൻ
നെയ്യും തരാൻ പൂവും തരാൻ
അടിയനൊരു നേർച്ചയിതു കനിവിനൊടു കൈക്കൊണ്ടു
ഭഗവാൻ തരേണമാ മുഖദർശനം
പദദർശനം ശുഭദർശനം
പദദർശനം ശുഭദർശനം

മലനിരകൾ പുളകമണി പൊഴിയുന്നതറിയാം
പനിനീരുമായി അഴുതയൊഴുകുന്നതറിയാം (2)
മധുപങ്ങൾ തേനുമായ് അലയുന്നതറിയാം
മനസ്സിൽ ഒരു ദൈവം അയ്യപ്പ സ്വാമി (2)
മഴവില്ലുണർത്തുന്ന മണികണ്ഠനെ
മറവിയിലും അവിടുന്നു തുണയായീടേണം
തിരുനാമം അരവണയിൽ മധുരിച്ചീടേണം
ഭഗവാൻ തരേണമാ മുഖദർശനം
പദദർശനം ശുഭദർശനം
പദദർശനം ശുഭദർശനം
(ഉദയഗിരി...)

ഇളവെയിലും മഞ്ഞളിനു വിലപറയും അറിയാം
ജനഹൃദയമലയിളകി നിറയുമതുമറിയാം
കരുണയുടെ കടമിഴിയിൽ ഒരു കടലുമറിയാം
ഗുരുവായ് മമ ദൈവമയ്യപ്പ സ്വാമി
മലയാള മണ്ണിന്റെ പരമാർത്ഥമേ
കവിതയുടെ പതിനെട്ടു പടി താണ്ടിടേണം
എഴുതുന്ന വാക്കിൽ നിൻ പൊരുളമൃതു വേണം
ഭഗവാൻ തരേണമാ മുഖദർശനം
പദദർശനം ശുഭദർശനം
പദദർശനം ശുഭദർശനം
(ഉദയഗിരി...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts