മലയിൽ ആളൊഴിയുന്നു
അയ്യൻ
Malayil Alozhiyunnu (Ayyan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംആനന്ദ് വർമ്മ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:00.
 

മാളികപ്പുറമേ മാമലത്തായേ മധുരവിരഹം മാഞ്ഞുവോ
നെഞ്ചിലെത്തീയും അംബിക നീയും നേരറിയാതെ തേങ്ങിയോ
മലയിൽ ആളൊഴിയുന്നു മഞ്ചലിൽ വരിക നീ വധുവെന്ന പോൽ
ആയിരം ശരമുനകളേൽക്കുമൊരാൽമരം തളരുന്നു പോൽ
(മാളികപ്പുറമേ..)

ധർമ്മപാലകനയ്യനെ പല ജന്മമായി നിനച്ചു നീ
കർമ്മസാക്ഷിയെ സാക്ഷിയാക്കിയൊരമ്മയാകാൻ നോറ്റു നീ
മോഹമൊക്കെയുടഞ്ഞ മൺകുടമായതെങ്ങനെയംബികേ
പോയ് വരും വഴി നീളെ മുള്ളുകളാണു നിന്റെ പദാന്തികേ
മാളികപ്പുറമേ മാമലത്തായേ മധുരവിരഹം മാഞ്ഞുവോ
കാലണിഞ്ഞൊരു നൂപുരം പുഴയായതോ വനഗീതികേ
കണ്ടു നിന്ന മഹർഷിമാർ മരമായതോ ശ്രുതിശാരികേ
മാളികപ്പുറമേ മാമലത്തായേ മധുരവിരഹം മാഞ്ഞുവോ
(മലയിൽ..)



നിന്മുഖത്തിനു മഞ്ഞളായതു മണ്ണിൽ വീണു കലർന്നു പോയ്
കരൾ നിറഞ്ഞ വിഷാദമായതുരുണ്ടു നാളികേരമായ്
കാറ്റിലോ നെടുവീർപ്പിലോ കനലേറ്റ കർപ്പൂരാംബികേ
നിന്റെ വിരഹസുഗന്ധമാളുകൾ നെഞ്ചിലേറ്റി മറഞ്ഞു പോയ്
മാളികപ്പുറമേ മാമലത്തായേ മധുരവിരഹം മാഞ്ഞുവോ
നൂറു വേദന വിങ്ങിയാലൊരു മൂകമാധുരിയായിടാം
ദേവതേ ഒരു സന്മുഹൂർത്തം നാളെ നാളെയണഞ്ഞിടാം
മാളികപ്പുറമേ മാമലത്തായേ മധുരവിരഹം മാഞ്ഞുവോ
(മലയിൽ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts