ചൊല്ലു ചൊല്ലു
ഓണപ്പീലി
Chollu chollu (Onappeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബാലഭാസ്കര്‍
ഗാനരചനഗിരീഷ് പുലിയൂർ
ഗായകര്‍സംഗീത മാധ‌വ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:01.

ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല് ചൊല്ല്
ചൊല്ല് ചൊല്ല് നാണമെന്തിനായ്
ചൊല്ല് ചൊല്ല് നാണമെന്തിനായ് ഇതെന്തിനായ്
കരിമീൻ കണ്ണിലെന്തിനായ് പുന്നാരമെന്തിനായ്
പുന്നാരമെന്തിനായ്

സുല്ല് സുല്ല് ചൊല്ല് പൂവാലി
നില്ല് നില്ലു നീയെൻ ശിങ്കാരീ
പൊന്നോണമായെല്ലാടവും നാളെ
തുമ്പിതുള്ളലായി
(ചൊല്ല് ചൊല്ല്...)

പമ്മി പമ്മി കൂറുമ്പ് കാട്ടി
ചാരി വന്നവൻ
കണ്ണും കണ്ണും നോക്കി നോക്കി കൂട്ടു കൂടവേ - എന്നിട്ട്
നിന്റെ ചില്ല കവിളിൽ ഉമ്മ ഒന്നു തന്നതും അയ്യേ
താമര വിരൽ കടിച്ചു നീ നിന്നതും
കൂവാതെടീ കുയിലേ ഒന്നാം കിളിയേ
കുഴയാതെടീ മാനേ ഈ പൊന്മാനേ
പരിഭവമെന്തിനാണെന്നുമെന്റെ കണ്മണീ
പറയരുതാരൊടും ഈ കാരിയം
(ചൊല്ല് ചൊല്ല്...)

വരിക്കത്തുഞ്ചത്ത് കടിച്ചതാരെടീ കറുത്ത കണ്ണാളേ
ഈ കദളിക്കൂമ്പൊടു ചെരിക്കുമ്പൊളൊരു കറുത്ത വണ്ടാണേ
അന്നൊരിക്കൽ ഇടവപ്പാതി ഇടവഴി തോറും
മഴ കൊണ്ടൊരു കുടയിൽ കൂടിയ കാര്യം
പിന്നൊരിക്കലാരും കാണാതാറ്റിറമ്പത്ത്
കള്ളനവൻ എന്തു ചെയ്തെന്നുള്ള കാര്യം
കൂവാതെടീ കുയിലേ മൂന്നാം കിളിയേ
വാണാതെടീ കരളേ കണ്ണാന്തളിയേ
അറിയരുതാരുമേ നീയവന്നു ജീവനേ
പറയല്ലാരൊടും ഈ കാരിയം
(ചൊല്ല് ചൊല്ല്...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts