തകധിമി
ഓണപ്പീലി
Thakathimi (Onappeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബാലഭാസ്കര്‍
ഗാനരചനഗിരീഷ് പുലിയൂർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:59.

തകതിമി താളം നിറയണ പുഴയോരം പൊലിയേ
ചിലു ചിലു മേളം പടരണ വഴിയോരം പൊലിയേ
ഊഞ്ഞാലുകളിൽ അലമാലകളായ്
പൂവുകളായ് താളമിടാനുണരണ മലയോരം
(തകതിമി..)

പൂവേ പൊലി പൂവേ പൊലി പൂവേ പൂപ്പൊലിയേ (2)
തത്തകം തകതാളം ഒത്തുകുമ്പടിമേളം
പത്തു വെച്ചാൽ നൂറു കൊയ്യും വേല
അത്തവും പൂക്കളവും ചിത്തിരപ്പറവകളും
കൊക്കുരുമ്മി കൂട്ടു കൂടും വേള
കായാമ്പൂ കാറ്റാമ്പൂ തിരുതാഴമ്പൂ
കായേറും തമ്പേറും കയ്യാങ്കളിയും
എന്നാളും തിരുവോണം കൂടണമിതുപോലെ
(തകതിമി..)

ആർപ്പോ ഇർറോ ഇർറോ ഇർറോ..

പുഞ്ചയും പുറവടിവും
പുത്തരിച്ചോറൂണും
കണ്ണടച്ചാൽ കണ്ണൂ കാണൂം വേള
വെറ്റിലേം പുകയിലയും
കറ്റയും കാവടിയും
കണ്ണു വെച്ചാൽ കയ്യടക്കും വേള
ഞാനാളും നീയാളും നാത്തൂനാരും
ആയാളും ഈയാളും പൂവാങ്കിളിയും
എല്ലാരും തിരുവോണം കാണണമിതു പോലെ
(തകതിമി..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts