കുടജാദ്രിയിൽ [F]
മോഹം
Kudajadriyil [F] (Moham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമൻസൂർ അഹമ്മദ്
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍സ്വര്‍ണ്ണലത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:56.
 
കുടജാദ്രിയില്‍ കുടചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം

തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീപ്രണയം

പ്രിയാ നീ വനികെ വാ പ്രിയാ നീ വനികെ വാ
നാ നാ ....
ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന കാറ്റിനുമുണ്ടൊരു പ്രണയം

പൂത്തൊരാ പൂവിലെ തേന്‍ നുകരുന്നൊരു വണ്ടിന്‍ കുറുമ്പാണ് പ്രണയം
പൂവിനും സുഖമാണ് പ്രണയം
പൂവിനും സുഖമാണ് പ്രണയം
കുടജാദ്രിയില്‍ കുടചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം
കുടജാദ്രിയില്‍ കുടചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീപ്രണയം
തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീപ്രണയം

കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
ഈയിളം കുസൃതികള്‍ വികൃതിയായ്
പുണരുമ്പോള്‍ പ്രകൃതി തന്‍ ചുണ്ടിലും പ്രണയം
പുലരി തന്‍ കണ്ണിലും പ്രണയം
പുലരി തന്‍ കണ്ണിലും പ്രണയം

കുടജാദ്രിയില്‍ കുടചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം
കുടജാദ്രിയില്‍ കുടചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീപ്രണയം
തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീപ്രണയം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts