കല്ല്യാണി കളവാണി
യുദ്ധകാണ്ഡം
Kalyani Kalavani (Yudhakaandam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:55.

കല്യാണി കളവാണി
നിൻ കിനാവിലെ നിത്യ
കല്യാണിമുല്ലയ്ക്കും സ്വയംവരമോ
കല്യാണച്ചെറുക്കനായ് വന്നണയുവതാരോ
കണ്ണനോ കാർവർണ്ണനോ

നീലക്കടമ്പിന്റെ നിറമാണോ
പാലൊത്ത പുഞ്ചിരി ചൊടിയിലുണ്ടോ
മഞ്ഞപ്പൂന്തുകിലുണ്ടോ
മഞ്ചാടിമാലയുണ്ടോ
നെഞ്ചിലൊരാൺകുയിൽ പാടുന്നുണ്ടോ

കണ്ണുകൾതേടുമക്കണ്ണനാരോ
വിണ്ണിലെ താരത്തിൻ കളിത്തോഴനോ
വർണ്ണരാജികൾ പൂക്കും വാനിൻ താഴ്വാരത്തെ
സങ്കലപരാജകുമാരനാണോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts