വെയിലും വെള്ളം കുടിക്കാന്‍ പോയ്‌
വിളംബരം
Veyilum Vellam Kudikkaan Poy (Vilambaram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:44.
 

വെയിലും വെള്ളം കുടിയ്ക്കാൻ പോയി
ദാഹം തീരാദാഹം
നിഴലും നടുവ് നിവർക്കാൻ പോയി
ക്ഷീണം തീരാക്ഷീണം

വെയിലിനു ദാഹം
നിഴലിനു ക്ഷീണം
വെളിച്ചം വിട വാങ്ങുന്നു

ചിരിയും കരച്ചിലും ഇരുമുടിയേറ്റി നാം
പെരുമല കയറുന്നു
ഒരു നാൾ ചിരിയുടെ പൊന്നവില്‍പ്പൊതിയും
മിഴിനീരിൽ കുതിരുന്നു
(വെയിലും..)

ഒരു കുരിശേറാതെ ഇതുവഴി പോകുവാൻ
വരുതി നമുക്കില്ലാ
ഒരു നാൾ കുരിശിൽ നാം നമ്മളെ ക്രൂശിക്കും
അതിലുയിർത്തെഴുന്നേൽക്കും
(വെയിലും...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts