ഒരു കോടി അർച്ചന
മാലേയം
Oru Kodi Archana (Maaleyam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈരളി രവി
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: August 21 2019 16:20:44.
ഒരു കോടി അർച്ചന
ശതകോടി അർച്ചന
മലയാലപ്പുഴേശ്വരിയ്ക്ക് സഹസ്രദള പത്മാർച്ചന
സഹസ്രാരപത്മത്തിൽ വിടരുന്ന ബോധത്തിൻ
അമൃതമന്ത്രാർച്ചന പൂക്കൾ

(ഒരു കോടി)

അവിടുത്തെ നാമമന്ത്രാർച്ചന യജ്ഞത്തിൽ
ശതകോടി പൂക്കളാൽ ദിവ്യ പൂജ (2)
മഹാഗണപതി ഹോമത്തിൽ തുടങ്ങുന്ന
കലശാഭിഷേകത്താൽ സമസ്ത പൂജ
പ്രപഞ്ചം സമർപ്പിക്കും അശ്രു പൂജ

(ഒരു കോടി)

ജഗദീശ്വരിയായ് നീ പറയ്ക്കെഴുന്നള്ളുംനേരം
മദമോഹ മാത്സര്യങ്ങൾ വിടപറഞ്ഞു (2)
ഹൃദയത്തിൻ ശ്രീലകത്തിൽ സ്വരസാധകം ചെയ്ത്
നില കൊള്ളും പൊരുളേ എൻ കോടി പൂജ
നിന്റെ ചരണങ്ങളിൽ കോടി കോടി പൂജ

(ഒരു കോടി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts