മലയാലപ്പുഴയിലെ
മാലേയം
Malayalappuzhayile (Maaleyam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈരളി രവി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2012 03:17:07.
 
മലയാലപ്പുഴയിലെ മലയാളത്തിലകമേ
മലനാടിന്‍ മംഗള വരദായികേ
(മലയാലപ്പുഴ )
മലയഞ്ചും കാക്കുന്ന മഹനീയ തേജസ്സേ
മലരഞ്ചും കൊണ്ടെന്റെ മന്ത്രാര്‍ച്ചന‌
മരതകക്കാനനത്തിന്‍ ദിവ്യാര്‍ച്ചന

(മലയാലപ്പുഴ )

അമ്മതന്‍ മുഖരൗദ്രരശ്മികളേറ്റു ഞാന്‍
അമ്മേ നിന്‍ കൈകള്‍തന്‍ ശക്തിയുള്‍ക്കൊണ്ടു ഞാന്‍
(അമ്മതന്‍ മുഖ )
അമ്മതന്‍ കുജകുംഭസ്തന്യമെന്നമൃതായി
അമ്മേ നിന്‍ പദയുഗ്മം അഭയസങ്കേതമായി
(അമ്മതന്‍ കുജ )

(മലയാലപ്പുഴ )

ദേവി മഹാത്മ്യം ചൊല്ലി ഏകാഗ്രമനസ്സായി
ദേവി എന്‍ ആത്മാവിന്‍ ഭാവസംഗീതമായി
(ദേവി മഹാത്മ്യം )
ദേവി നിന്‍ സാന്ത്വനം ജീവസുഗന്ധമായി
ദേവി എന്നെന്നുമെന്റെ നാദസര്‍വ്വസ്വമായി
(ദേവി നിന്‍ )

(മലയാലപ്പുഴ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts