തുടികൊട്ടി പാടുന്നു
ശ്രീ കൃഷ്ണ ഗാനം
Thudikotti Paadunnu (Sree Krishna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ടി എസ് രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:15:38.
തുടികൊട്ടി പാടുന്നു തിരുനടയില്‍ നില്‍ക്കും ഞങ്ങള്‍
തുയിലുണരൂ തുയിലുണരൂ ചൊവ്വല്ലൂര്‍ തേവരേ!!
പുലരികതിര്‍ തന്തികള്‍ മീട്ടി
ഭൂപാളം പാടുന്നു പുഷ്കലയാം ഉമയോടൊപ്പം
തുയിലുണരൂ തേവരേ!!

ചന്ദ്രക്കല ചൂടും ജടയും നവതാളമുണര്‍ത്തും തുടിയും
തങ്കത്തിരു നാഗത്തളയും വളയും രുദ്രാക്ഷവും
നടനത്തിനു നിന്നോടുചേരും മലമാതിന്‍ പൂന്തേന്‍ മൊഴിയും
നറുപുഞ്ചിരി വിരിയും ചൊടിയും കാരുണ്യം വഴിയും മിഴിയും
കണികാണാനല്ലോ ഞങ്ങള്‍ നില്‍ക്കുന്നു തേവരേ
ഉണരുണരു തുയിലുണരുണരു ചൊവ്വല്ലൂര്‍ തേവരേ!!

അരിക്കന്നിയൂരും കാണിപയ്യൂരും ഗുരുവായൂരും
അവിടുത്തെ ചുറ്റും നില്‍പൂ തിരുനടനം കാണാനല്ലോ
ശിവതാരം പൊഴിയും തിരിനര അവിടുത്തെ പ്രാകാരം
ത്രിപുരാന്തക നിന്‍ തിരുചരണം അടിയങ്ങള്‍ക്കാധാരം
കണികാണാനല്ലോ ഞങ്ങള്‍ നില്‍ക്കുന്നു തേവരേ
ഉണരുണരു തുയിലുണരുണരു ചൊവ്വല്ലൂര്‍ തേവരേ!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts