ശ്രീ പാദമേ നീല പാദമേ
നൃത്തമാടൂ കൃഷ്ണാ
Sree Paadhame Neela Paadhame (Nrithamaadoo Krishna)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകൃഷ്ണധൂളി
ഗായകര്‍കെ എസ് ചിത്ര
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:56:52.
ശ്രീ പാദമേ നീല പാദമേ
ശരണം ശരണം ശ്യാമ പാദമേ

കാളിയന്‍ പാമ്പിന്‍റെ സഹസ്ര ഫണങ്ങളില്‍
നടനമാടി ദര്‍പ്പമടക്കിയ പാദമേ

അഹമഹമിങ്ങനെ ഫണങ്ങളായിരം
ഉഗ്രതരമീ അഹങ്കാര സര്‍പ്പത്തിന്‍

സരസ്സ നടനത്താല്‍ അഹന്തയെ ഹനിച്ചു
ചിത്ത സരസ്സിനെ ശുദ്ധമാക്കേണമേ

കമല കോമള ശീതള പാദമേ
ഹൃദയതലേ നിത്യം വിലസേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts