മനസ്സിനെ മാംസത്തിൽ നിന്നു
ദീപം മകരദീപം
Manassine Maamsathil Ninnu (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:27.


മനസ്സിനെ മാംസത്തില്‍ നിന്നുയര്‍ത്തേണമേ

മനസ്സിനെ മാംസത്തില്‍ നിന്നുയര്‍ത്തേണമേ
മലയില്‍ വാഴും ഭഗവാനെ. (മനസ്സിനെ..)
സ്വാമീ.. ശരണമയ്യപ്പാ .. (മനസ്സിനെ..)

ജന്മങ്ങള്‍ തോറും പാപം ചെയ്തും
കര്‍മ്മങ്ങള്‍ നല്‍കും പങ്കും നേടി (ജനമങ്ങള്‍..)
പുഴകളില്‍ നീന്തി മലകള്‍ കടന്നു
പൊന്‍‌പാദങ്ങള്‍ ഞാന്‍ അഭയം തേടി
കണ്ടു നിന്നെ കണ്ടു എന്റെ പ്രാര്‍ത്ഥന ഒന്നേ മാത്രം ദേവാ.. (മനസ്സിനെ..)

കാണുന്നതെല്ലാം സ്വാമീ ബിംബം
കേള്‍ക്കുന്നതെല്ലാം അയ്യപ്പ നാമം (കാണുന്നതെല്ലാം..)
ചെയ്യുന്നതെല്ലാം പൂജകള്‍ മാത്രം
ചൊല്ലുന്നതെല്ലാം ശരണം മന്ത്രം
എന്നു നാവില്‍ ചിന്നും നിന്റെ
കീര്‍ത്തന ഗാനാലാപം സ്വാമീ (മനസ്സിനെ..)

മനസ്സിനെ മാംസത്തില്‍ നിന്നുയര്‍ത്തേണമേ
മലയില്‍ വാഴും ഭഗവാനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts