തൊഴുതു നില്‍ക്കും
എല്ലാം എനിക്കെന്റെ സ്വാമി
Thozhuthu Nilkkum (Ellam Enikente Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:26.

തൊഴുതു നിൽക്കും മകരസന്ധ്യേ അയ്യന്റെ
തിരുവാഭരണം കൊണ്ടു വന്നോ
മഞ്ഞല നീന്തി വരും കുളിർ കാറ്റേ അയ്യനു
അഭിഷേക നെയ്യും കൊണ്ടു വന്നോ
ആടാൻ പരിമള പനിനീരും കൊണ്ടു വന്നോ
(തൊഴുതു..)

നീലാകാശത്ത് നീന്തും മേഘങ്ങളേ
ആഴിക്കു കർപ്പൂരം കൊണ്ടു വന്നോ
താരങ്ങളേ നിങ്ങൾ ദീപാരാധനയ്ക്ക്
തിരി തെറുത്തോ എണ്ണ വിളക്കു വെച്ചോ
(തൊഴുതു..)

പമ്പയിൽ കുളിച്ചു വരും നാരായണക്കിളി
പടികളിലുടച്ചോ നാളികേരം
പ്രകൃതി പ്രഭാമയീ ദർശന പുണ്യത്തിനായി
മകരജ്യോതി വീണ്ടും തെളിയിച്ചോ
(തൊഴുതു..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts