ആനന്ദ നടനവിലോല
ശിവ ചൈതന്യം
Aanandha Nadana Vilola (Siva Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനരമേശൻ കുട്ടാണശ്ശേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2021 09:52:50.
ആനന്ദ നടന വിലോലാ ശങ്കരാ..
അങ്കാരഹ നയനാ...
തുംഗാചലനിജ സദനാ
താപസ ഹംസാ സുല പദ കമലാ
നിന്‍ കഴല്‍ തൊഴുന്നേ അഹം അനിശം

ആശകളാജ്യമാം ലോകഭൂവില്‍ വന്നെന്‍
യാഗം സ്വീകരിക്കൂ...
ജീവിതഭാരമാം ദൈത്യപുരം
കൈചാരമായി ചുട്ടെരിക്കൂ...
ഭൂതികള്‍ കൈവിട്ട ഭക്തനില്‍
നിന്നനുഭൂതിയായി നീ നിറയൂ...

പരമ ദയാകര പുര ഹരനേ
കാളവിഷഹരനെന്നൊരു കീര്‍ത്തിയില്ലേ..
വിഷയ വിഷകാറ്റില്‍ നീറുമീ
സാധക ഹൃദയം കാക്കുകില്ലേ
അഭയം സദയം നീ ഏകുകില്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts