പാഴൂർപെരും തൃക്കോവിലിൽ
ശിവ ചൈതന്യം
Paazhoorperum Thrikkovilil (Siva Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനരമേശൻ കുട്ടാണശ്ശേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2021 10:30:42.
പാഴൂര്‍ പെരുംതൃക്കോവിലില്‍..
വാഴുന്ന വിശ്വനാഥന്‍..
പാഴായ ജന്മ ശത ഭാരം വഹിച്ചലയും
ഏഴകള്‍ക്കേക നാഥന്‍...

ആറും തൊഴും തിങ്കള്‍ച്ചൂടും
ആനന്ദ നൃത്തമാടും
ഏകാന്തയോഗരഥനേകാവലംബം
ഇവനേകേണമിന്നു ശരണം

ചാരം തൊടും പാമ്പ് ചൂടും
പാരാഗണങ്ങള്‍ ചൂഴും
പരിന്നു നീ പരമ കാരുണ്യ വാരിനിധി
ആരാധ്യ രൂപ ഭഗവന്‍...
ഏകും പരന്‍ ഭൂതനാഥന്‍
ഭാമിനി പ്രാണനാഥന്‍
ആകാര മുക്തി തരും
ഓംകാര ഭക്തി തരും
ആനന്ദ രൂപ ഭഗവന്‍

മായപ്പെരും കാറ്റിലോടും
മാനായ ജീവ നിഹരം
പിന്നാലെ ഓടിയൊരു
വില്ലാല്‍ പിടിക്കുമിവന്‍
എല്ലാര്‍ക്കുമേകും അഭയം
വേദങ്ങളില്‍ വേദ്യമാകും
വേദാന്ത തത്വനിലയം
നാദാന്വവം ശിരസ്സില്‍ എന്തുന്ന ബോധഗതി
ആരാധ്യ രൂപ ഭഗവന്‍...
വമ്പോട് ഞാന്‍ ചെയ്‌വതെല്ലാം
അന്‍പോട് നീ പൊറുക്കാന്‍..
അംഗാര നേത്ര പദ പംഗേരുഹങ്ങള്‍
ഭവ സന്താരകങ്ങള്‍ തൊഴുകാന്‍..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts