അത്തം പത്തിന്
പൊന്നോണ തരംഗിണി (മൂന്ന്)
Atham Pathinu (Ponnona Tharangini III)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:25.
അത്തം പത്തിനു പൊന്നോണം
ഒത്തുപാടുക നമ്മള്‍
ഓണം വന്നല്ലോ
തിരുവോണം വന്നല്ലോ
(അത്തം)

മേലേത്തൊടിയിലെ തേന്മാവിന്‍ കൊമ്പത്തൊ-
രൂഞ്ഞാലു കെട്ടണ്ടേ? ഊഞ്ഞാലു കെട്ടണ്ടേ?
താഴെ മുറ്റത്തു വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂക്കളം
ഒന്നിച്ചു തീര്‍ക്കണ്ടേ? (താഴെ മുറ്റത്തു)
(അത്തം)

ആമോദചിത്തരായ് മാവേലിമന്നന്
സല്‍ക്കാരം നല്‍കേണ്ടേ? [2]
ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാന്‍
ഒന്നിച്ചു പാടണ്ടേ? (ഓണപ്പാട്ടിന്റെ)
(അത്തം)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts