ശരറാന്തല്‍ വെളിച്ചത്തില്‍
ആകാശവാണി ലളിതഗാനങ്ങള്‍
Shararaanthal Velichathil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകമുകറ പുരുഷോത്തമൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:23.
ശരറാന്തല്‍ വെളിച്ചത്തില്‍
ശയനമുറിയില്‍ ഞാന്‍
ശാകുന്തളം വായിച്ചിരുന്നു...
ശാലീനയായ തപോവനകന്യയായ്
ശാരദേ നീ വന്നു നിന്നു, മനസ്സില്‍
ശാരദേ നീ വന്നു നിന്നു...

(ശരറാന്തല്‍)

അനസൂയയറിഞ്ഞില്ല, പ്രിയംവദ കണ്ടില്ല
ആശ്രമമൃഗം പോലും അറിഞ്ഞില്ല...
അക്ഷരങ്ങള്‍ നിരത്തിയ താളിലോരോന്നിലും
അനുപമേ നീ നിറഞ്ഞു നിന്നു...

(ശരറാന്തല്‍)

രാകേന്ദു പുല്‍കിയ
രാവില്‍ നിന്‍ മുന്നില്‍ ഞാന്‍
രാജാ ദുഷ്യന്തനായ് മാറി...
മാലിനിനദിയില്ല, ചക്രവാകങ്ങളില്ല
വല്‌ക്കലം ചാര്‍ത്തിയ മരങ്ങളില്ല

(ശരറാന്തല്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts