മേടമാസ കന്യകയ്ക്കു
ആകാശവാണി ലളിതഗാനങ്ങള്‍
Medamasa kanyakaykku (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:22.
 

മേടമാസകന്യകയ്ക്ക് മണ്ണും വിണ്ണും വീട്
മേനിയാകെ കർണ്ണികാരപൂക്കൾ കൊണ്ട് പൊന്ന്
സംക്രമത്തിൽ വന്നിറങ്ങാൻ ഏഴുവർണ്ണത്തേര്
എൻ മനസ്സിൽ ഏതോ പാട്ടു പൂത്ത നോവ്
(മേടമാസക്കന്യകയ്ക്...)

പട്ടുക്കുട പന്തലിട്ടു പുലരി വാനം
മുത്തുമണിക്കമ്മലിട്ടു മന്ദഹാസം
പൊൻ പണവും പൂങ്കിനാവും കൊണ്ടു വരുവോനേ
എൻ മനസ്സിൽ പൊന്നുരുളി തുറന്നിരിപ്പൂ ഞാൻ
(മേടമാസക്കന്യകയ്ക്...)


ശംഖുഞൊറി തറ്റുടുത്തു അരുണമേഘം
ചങ്ങലപ്പൊൻവട്ട നീട്ടി സുപ്രഭാതം
എൻ ചിരിയും നിൻ ചൊടിയും ഒത്തുചേരുവോളം
നിൻ മനസ്സിൻ തംബുരുവിൽ വിരലണയ്ക്കും ഞാൻ
(മേടമാസക്കന്യകയ്ക്...)






 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts