കരുണാമയനേ താമസം
വന്ദേ മുകുന്ദം
Karunaamayane Thaamasam (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:18.
കരുണാമയനേ താമസമരുതേ
തിരുമിഴി ഉണരുണര്
നാദലോലം മുരളികയുണര്
നാഭിയില്‍ പത്മം ഉണരുണര്
(കരുണാമയനേ)

വാകച്ചാര്‍ത്തിന് തിരുമെയ്യുണര്
വാസനപ്പൂമഴക്കുളിരുണര്
കാളിയമര്‍ദ്ദനമാടും താളത്തില്‍
കാല്‍ത്തള കളകളമുണരുണര്
(കരുണാമയനേ)

യോഗീമാനസ പാല്‍ക്കടലുണര്
ശ്രീഅനന്തന്റെ നാവുണര്
കാട്ടിലെ കടമ്പില്‍ കവിതകളുണര്
കല്‌പാന്തപുണ്യം തുയിലുണര്
(കരുണാമയനേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts