കടാമ്പുഴയിലെ കല്പകമേ
അമ്മേ ദേവീ മഹാമായേ
Kaadaampuzhayile Kalpakame (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:17.
 
യാദേവീ സർവ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ
നമോ നമഃ

കാടാമ്പുഴയിലെ കല്പകമേ
പൂമൂടാനൊരു പുലരി വന്നു (2)
ജ്യോതിർമയീ നിന്റെ പാദാരവിന്ദത്തിൽ
വേദപരാഗം പൊഴിഞ്ഞു
പൂമിഴി താനേ നനഞ്ഞു
(കാടാമ്പുഴയിലെ...)

പാർത്ഥന്റെ നൊമ്പരം പാശുപതം നൽകി
തീർത്തരുളുനൊരെന്നമ്മേ (2)
വാത്സല്യസാഗരം പോലെ നീ നിൽക്കുമ്പോൾ
വാർതിങ്കളായെന്റെ ജന്മം (2)
ശ്രീമയീ നീയരുളുന്നു
താമരനെഞ്ചിലീ പുണ്യം
(കാടാമ്പുഴയിലെ...)


ദേവീകിരാതത്തിൻ സ്നേഹവരം നൽകി
വാരൊളിയായ് നിൽക്കുമമ്മേ (2)
കാണേണം എന്നുള്ളിലെന്നുമാ പാദത്തിൻ
കർപ്പൂര സിന്ദൂര വർണ്ണം (2)
കാമിതം നീയറിയുന്നു
കാരുണ്യതീർത്ഥമേകുന്നു
(കാടാമ്പുഴയിലെ...)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts