മേലേമാനത്തു [M]
ചെമ്പകമേ
Melemaanathu [M] (Chembakame)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനരാജു രാഘവൻ
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:14.
മേലേ മാനത്തു താരകള്‍ മിന്നുന്നു
ഓർമ്മകളുണരുന്നു മനമുരുകുന്നു
പ്രിയതേ നീ എന്നു വരും
നിഴലായ് ഞാന്‍ കൂടെ വരാം
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
(മേലേ...)

ചെമ്മാനം പൂത്തപ്പോള്‍ ചാരേ വന്നു നീ മെല്ലേ
സ്നേഹാര്‍ദ്രഗീതം പാടി വെണ്‍തിങ്കളായ് നിന്നു
കനവുണരും രാവുകളില്‍ ഒരു പൂക്കാലം നീ തന്നില്ലേ
പ്രിയമുണരും വാക്കുകളാല്‍ ഒരു പ്രണയത്താഴ്‌വര തീര്‍ത്തില്ലേ
ഓര്‍മ്മകള്‍ തന്‍ വേദനയില്‍ പ്രിയ രൂപം തെളിയുന്നു
നിന്‍ സ്വരമെന്‍ കാതില്‍ കേള്‍ക്കുന്നു
പ്രിയതേ നീ എന്നു വരും..നിഴലായ് ഞാന്‍ കൂടെ വരാം
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
(മേലേ...)

പാതിരാപ്പൂക്കളാല്‍ കോര്‍ത്തൊരുക്കീ പൂത്താലി
നീലരാവില്‍ ചാര്‍ത്തി നീയെന്‍ മഴമുകില്‍ വര്‍ണ്ണനായ
ഒരു നാളും മായാതുണരും സ്വപ്‌നങ്ങള്‍ നീ തീര്‍ത്തില്ലേ
ഹൃദയത്തില്‍ താരാട്ടിന്‍ താളത്തിലുറങ്ങീല്ലേ
പോയ് മറഞ്ഞ നാളുകളെന്‍ മനതാരില്‍ നൊമ്പരമായ്
മിഴിനീരാലിന്നും തേടുന്നു
പ്രിയതേ നീ എന്നു വരും..നിഴലായ് ഞാന്‍ കൂടെ വരാം
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
(മേലേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts