ഏതോ സന്ദേശം
ഗാന പൌർണമി
Etho Sandhesham (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:44:19.

ഏതോ സന്ദേശം...ഏതോ സംഗീതം
ഞാനിന്നും ഓര്‍മ്മിച്ചു വീണ്ടും...
രാഗങ്ങള്‍ താളങ്ങള്‍ ഭാവങ്ങള്‍ നല്‍കാന്‍
അവിടുന്നുമോര്‍മ്മയില്‍ വന്നു....
ഒരു വേള ഞാനെന്നെ മറന്നു....
മറന്നൂ......
(ഏതോ സന്ദേശം....)

നാണിച്ചുനില്‍ക്കുമെന്‍ കവിളത്തു നിന്‍ വിരല്‍
നവസ്വപ്നചിത്രങ്ങള്‍ എഴുതി....
(നാണിച്ചു നില്‍ക്കുമെന്‍....)
പിന്നെയെന്‍ അധരത്തില്‍ അനുഭൂതിജന്യമാം
പിന്നെയെന്‍ അധരത്തില്‍ അനുഭൂതിജന്യമാം
പരിമൃദുചുംബനം നല്‍കി....
(ഏതോ സന്ദേശം....)

കാതരയാമൊരെന്‍ കരളിന്റെ വീണയില്‍
കനവിന്റെ ഗാനങ്ങള്‍ ഒഴുകി....
(കാതരയാമൊരെന്‍....)
ആദ്യമായ് അറിയുമീ അനുരാഗ രാഗമെന്‍
ആദ്യമായ് അറിയുമീ അനുരാഗ രാഗമെന്‍
സിരകളില്‍ സിന്ധുവായ് തുളുമ്പി....
(ഏതോ സന്ദേശം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts