നാദം നാദം
വന്ദേഹം ഹരികൃഷ്ണാ
Naadham Naadham (Vandeham Harikrishna)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:13.
നാദം! നാദം! നാരായണീയമാം
ശംഖിൽ‌നിന്നുണരുന്നു നാദപയോധരഗാനം
മേല്‌പത്തൂരെഴുതിയ വേദാന്തചിന്തതൻ
വേദനയൂറുന്ന വൈഷ്ണവഗീതം

നാദം നാദം
ഹരേ ശ്യാമഹരേ

ഒരുമണിയവിലിനെ ഓംകാരമാക്കുന്ന
ബീജാക്ഷരം നീയല്ലയോ...
ഒരു മുളം‌തണ്ടിനെ മുരളിയായ് മാറ്റുന്ന
സംഗീതബ്രഹ്മവും നീയല്ലയോ...
നീ ഞാനല്ലയോ...
ഞാനവിടുത്തെ മീരയല്ലയോ...

നാദം നാദം
ഹരേ ശ്യാമഹരേ

ഒരു തിരിവിളക്കിനെ ദേവാംശമാക്കുന്ന
സൂര്യോദയം നീയല്ലയോ...
ഒരു മയില്‍പ്പീലിയെ മഴമുകിലാക്കുന്ന
മായാമയൂരവും നീയല്ലയോ...
നീ ഞാനല്ലയോ...
ഞാനവിടുത്തെ രാധയല്ലയോ...
(നാദം)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts