കണ്ണനെ കണ്ടിട്ടും
വന്ദേഹം ഹരികൃഷ്ണാ
Kannane Kandittum (Vandeham Harikrishna)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:13.
 

കണ്ണനെ കണ്ടിട്ടും കൊതി തീർന്നില്ല
ആ കാൽക്കൽ ഞാൻ വീണിട്ടും കൊതി തീർന്നില്ലാ (2)
എപ്പോഴുമെപ്പോഴും ആ തിരുനാമം
ജപിച്ചിട്ടും ജപിച്ചിട്ടും മതിയായില്ലാ
കണ്ണനെ കണ്ടിട്ടും കൊതി തീർന്നില്ല

കൃഷ്ണ കൃഷ്ണ ജനാർദ്ദനാ
കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ
സച്ചിദാനന്ദ ഗോവിന്ദ മാധവാ
അച്യുതാനന്ദാ നാരായണാ ഹരേ

കാലത്തു ഞാനെന്റെ കണ്ണു തുറക്കുമ്പോൾ
കായാമ്പൂ വർണ്ണനെൻ മുന്നിലെത്തും
കഥകൾ പറഞ്ഞും കവിതകൾ പാടിയും
കണ്ണീർ തുടച്ചും അടുത്തിരിക്കും
എനിക്കൊരു പിടി അവിൽ മണി വാരിത്തരും
(കണ്ണനെ കണ്ടിട്ടും ...)


സന്ധ്യക്കു ഞാനെന്നും പ്രാർത്ഥന ചൊല്ലുമ്പൊൾ
നാരായണീയമായ് നാവിലെത്തും (2)
മടിയിൽ കിടന്നും മനസ്സോടുരുമ്മിയും
മയില്പീലി കണ്ണായ് ചേർന്നിരിക്കും
എന്നെ മീരയായ് മാറോട് ചേർക്കും
(കണ്ണനെ കണ്ടിട്ടും ...)

കൃഷ്ണ കൃഷ്ണ ജനാർദ്ദനാ
കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ
സച്ചിദാനന്ദ ഗോവിന്ദ മാധവാ
അച്യുതാനന്ദാ നാരായണാ ഹരേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts