ശംഭോ മഹാദേവ
നിർമാല്യം
Shambho Mahadeva (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:27:40.
ശംഭോ!! മഹാദേവ ശംഭോ..!!
ദീനബന്ധോ കാരുണ്യ സിന്ധോ
ഉള്‍ത്തുടിയിലാദരാല്‍ കൊട്ടിനമിക്കുന്നു
തൃപ്പാദ പങ്കജം ശംഭോ!!

ഉത്തുംഗ കൈലാസ ശൃംഗമാക്കീടുക
സംഭവേ എന്നന്തരംഗം
മാറ്റൊലി കൊള്ളട്ടെ നിന്‍ വീരതാണ്ഡവ-
നൃത്തമുതിര്‍ക്കും തരംഗം

ശ്രീരുദ്രമന്ത്ര ലക്ഷാര്‍ച്ചനക്കായി
കാരുണ്യമരുളാവു ശംഭോ!!
കേള്‍ക്കും ശിവാക്ഷതം പാടി സ്തുതിക്കുവാന്‍
ശക്തി നല്‍കാവു ശിവശംഭോ!!

മൃത്യുപാശത്തിന്‍ കുരുക്കുകളകറ്റുവാന്‍
മറ്റാരുമില്ല ശിവശംഭോ!!
പഞ്ചാക്ഷരം ജപിച്ചോടിയെത്തും നേരം
അഭയമരുളീടണം ശംഭോ!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts