അന്നപൂർണ്ണേശ്വരി
പ്രദക്ഷിണം
Annapoorneshwari (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഷൈസെൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2021 05:53:10.
 അന്നപൂർണ്ണേശ്വരി ആറ്റുകാൽ ദേവിയ്ക്കു
പൊന്നും പൂക്കളുമൊരുപോലെ
സ്വർണ്ണചിലമ്പിട്ട കാൽക്കൽ ചൊരിയുന്ന
കണ്ണീരും പനിനീരുമൊരു പോലെ
അമ്മ കനിയുന്നതാരിലും ഒരു പോലെ
കനിയുന്നതാരിലും ഒരു പോലെ
(അന്നപൂർണ്ണേശ്വരി ...)

മക്കൾക്കു തങ്ങളിൽ ഭേദമുണ്ടോ
ദുഃഖത്തിൽ ജാതിമതങ്ങളുണ്ടോ (2)
ഉള്ളിലെ തീയുമായ് നൊന്തു വിളിക്കുമ്പോൾ
ഉദയം കളിക്കുന്നോരമ്മയല്ലോ
കദനങ്ങൾ തീർക്കുന്നോരമ്മയല്ലോ
(അന്നപൂർണ്ണേശ്വരി ...)

പൊങ്കാല നേദ്യം തിളച്ചു പൊന്തും
മൺകലമാകും മനസ്സുമായി (2)
നിൻ മുന്നിലെത്തുന്നോരായിരങ്ങൾക്കു നീ
മംഗളതീർത്ഥം തളിക്കുമല്ലോ
മധുരം വിളമ്പി കൊടുക്കുമെല്ലോ
(അന്നപൂർണ്ണേശ്വരി ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts