പതിനാലുലകിനും
പ്രദക്ഷിണം
Pathinaalulakinum (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2021 16:43:17.
 
പതിനാലുലകിനും ആധാരമായൊരു
പവിഴമല്ലിത്തറ തെളിയുന്നു
അതിൽ അനന്ത വാത്സല്യരൂപിണിയായെന്റെ
അമ്മ പരാശക്തി വാഴുന്നു
ഞാൻ ആ മണല്പ്പരപ്പിൽ വീണുരുളുന്നു
അമ്മേ നാരായണാ
ചോറ്റാനിക്കര വാഴും രാജരാജേശ്വരിയാം
അമ്മേ ദേവീ നാരായണാ നാരായണാ
(പതിനാലുലകിനും.....)

തീരാത്ത ദുഃഖത്തിൻ തീക്കനലുകൾ
തെച്ചിപ്പൂക്കളായ് മാറ്റുമീ ജഗദ് ജനനീ (2)
കുംഭമകം തൊഴുതു കുനിയുമെൻ മസ്തകത്തിൽ
പൊൻ തിടമ്പായെഴുന്നള്ളി വലം വെയ്ക്കുമ്പോൾ
സംഗീതപ്രപഞ്ചങ്ങൾ തിരുവടി തൊഴുന്നു
സന്ധ്യകളുഷസ്സുകൾ തിരുമുഖം തൊഴുന്നു
അമ്മേ ദേവീ നാരായണാ നാരായണാ
(പതിനാലുലകിനും.....)

വേദാന്ത സൂര്യന്മാര്‍ വേല്‍മിഴികളില്‍
ജ്വലിച്ചീടുമീ ദുര്‍ഗ്ഗയാം ത്രിപുര ലക്ഷ്മീ...
മുൻപീലഹം മറന്നു തളരുമെൻ ഗദ്ഗദങ്ങൾ
മന്ത്ര നൂലിലക്ഷരമായി കോർത്തണിയുമ്പോള്‍...
ഏഴേഴു വസന്തങ്ങള്‍ തൃപ്പദം തൊഴും
പഞ്ചഭൂതങ്ങള്‍ ഗുരുതിയില്‍ സ്വയം മറന്നലിയും
അമ്മേ...... ദേവീ...... നാരായണാ...
നാരായണാ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts