സരിഗമപധനി
പ്രദക്ഷിണം
Sa Ri Ga Ma Pa Dha Ni (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസാരമതി
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2021 05:49:13.
 
സ രി ഗ മ പ ധ നി സകലാംബികേ
സപ്ത സ്വരരാഗ രൂപിണീ മൂകാംബികേ (2)
(സ രി ഗ മ പ ധ നി .....)

അക്ഷരകലകൾ തൻ കുടജാദ്രി വാഴും നിൻ
തൃച്ചേവ്വടി ശരണം മൂകാംബികേ (2)
നിൻ ത്രികാല പൂജയിൽ ഞാൻ ഉണരേണം
(സ രി ഗ മ പ ധ നി .....)

വേദ ശ്രുതി മൂളും സൗപർണ്ണികയുടെ
തീരത്തു ഭജനമിരുന്നാൽ (2)
മൂകനെ വാചാലനാക്കുന്ന നിൻ പത്മ
പാദങ്ങൾ മനസ്സിൽ വിടർന്നാൽ (2)
സാരമതിയാകും പാമരഹൃദയവും സത്യശിവ സുന്ദരം
നിൻ സരസ്വതീ മണ്ഡപം
(സ രി ഗ മ പ ധ നി .....)

ശ്രീചക്രവാസിനി ജ്യോതിർമയി നിൻ
നാമത്തിൻ മധുരം നുണഞ്ഞാൽ (2)
ആയിരം പൗർണ്ണമി പൂക്കുട ചൂടുന്നോരാകാശം
നിനവിൽ തെളിഞ്ഞാൽ
ആരുമറിയാത്ത പാഴ് ശില പോലും
ശ്രീ ശങ്കര പീഠം..
നിന്‍ വരദ സൗഗന്ധികം... (സ രി ഗ മ പ ധ നി .....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts