ദേവി ജഗദംബികെ
പ്രദക്ഷിണം
Devi Jagadambike (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:09.
 ദേവീ ജഗദംബികേ
തിരുമാന്ധാംകുന്നിലെ വരമംഗളേ (2)
നിൻ തിരുനടയിൽ കളമെഴുതുന്നു
പൊന്നിള വെയിലും ഞാനും
(ദേവീ ജഗദംബികേ....)

ദാരികശീർഷവും നാന്തകവും
ഘനസംഘമിടയുന്ന തനുകാന്തിയും (2)
അണിതിങ്കൾക്കല മിന്നും ഒരു ജടയും
അഗ്നിക്കു നിറമേകും തിരുമിഴിയും
അകമേ കാണാറാകേണം
നിന്റെ അനുഗ്രഹമെന്നിൽ തെളിയേണം
(ദേവീ ജഗദംബികേ....)

ഭക്തവാത്സല്യവും മണിപീഠവും
രത്ന കിരീടവും ദംഷ്ട്രകളും (2)
സന്ധ്യയാം വീരാളിപ്പട്ടുമമ്മേ
ചന്തമായ് തീരും നിൻ സന്നിധിയിൽ
ആധികളെല്ലാം ഒഴിയുന്നു നിന്റെ
ആശിസ്സിലുദയം വിരിയുന്നു
(ദേവീ ജഗദംബികേ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts