പുലരി പൂ മൂടും
പ്രദക്ഷിണം
Pulari Poo Moodum (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:09.
 
പുലരി പൂമൂടും നടയിൽ തൊഴുതു മിഴി നിറയും
കാടാമ്പുഴ തന്നിൽ വാഴും കാരുണ്യം തഴുകും നേരം
(പുലരി പൂ മൂടും..)

ധർമ്മാധർമ്മങ്ങൾ അറിയും ദേവീ
കർമ്മകാരിണി കലിയുഗവരദേ (2)
അർജ്ജുനനാമെൻ ആത്മ വിഷാദം
അകലാനരുളുക പാശുപതം നീ (2)
(പുലരി പൂ മൂടും..)

ജന്മാന്തര പുണ്യമരുളും ദേവീ
ജനിമൃതിമോക്ഷ പ്രദായിനീ വരദേ (2)
തൃപ്പദമലരിൽ വീണടിയുന്നൊരു
ദുഃഖവുമമ്മേ സുഖമറിയേണം (2)
(പുലരി പൂ മൂടും..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts