നിറനിലാവിൻ
സ്വപ്നം
Niranilavin (Swapnam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോഷ് പ്രകാശ്
ഗാനരചനഷിജു മാനുവൽ
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:08.

നിറനിലാവിന്‍ തേരിലേറും രാവോരമായ്
നടനമാടും കാട്ടുപൂവിന്‍ കവിളോരമായ്
കുളിര്‍ക്കാറ്റ്‌ പാടി ശ്രുതിലോലമായ്‌
അറിയാതെ ആത്മാവിന്‍ അനുരാഗമോഹങ്ങള്‍..
നിറനിലാവിന്‍ തേരിലേറും രാവോരമായ്...

അകലെയേതോ രാപ്പാടി ശ്രുതിയിടും സ്വരം
മണിനൂപുരങ്ങള്‍ തീര്‍ക്കും തേന്‍ചോലകള്‍.. (അകലെയേതോ.. )
അനുരാഗിയാം രാവിന്‍ മണിമാറിലായ്
വെണ്‍ചന്ദ്രലേഖ ചാര്‍ത്തി ഹരിചന്ദനം...
(നിറനിലാവിന്‍... )

ശിശിരരാവിന്‍ പൂന്തേരില്‍ ശലഭമേ വരൂ
നറുമഞ്ഞ് മഴയായ് പൊഴിയും മലർപൊയ്കയിൽ.. (ശിശിര.. )
വര്‍ണ്ണങ്ങള്‍ വാരിയണിയും വനഭംഗിയില്‍
പ്രകൃതീശ്വരീ ഇന്നീ പ്രണയോത്സവം...
(നിറനിലാവിന്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts