ചോദിച്ചതൊക്കെയും ചോദിക്ക
പ്രദക്ഷിണം
Chodichathokkeyum Chodikka (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:07.
 
ചോദിച്ചതൊക്കെയും ചോദിക്കാതൊക്കെയും
ചോറ്റാനിക്കരയിലമ്മ നൽകുകില്ലേ
മോഹ കോപ ലോഭ താപ ഭ്രാന്തിനെന്നുമൗഷധം
മോക്ഷമാർഗ്ഗം ഇവിടേയെന്നറിയുകില്ലേ നിങ്ങൾ അറിയുകില്ലേ
(ചോദിച്ചതൊക്കെയും..)

മോഹിനിയായ് കാമമെന്നെ പിൻതുടർന്നു വരും നേരം
ദേവി നിന്റെ കോവിലല്ലോ ശരണമെന്നും (2)
ഗുരുത്വത്താൽ തിരുമുൻപിൽ പ്രണമിക്കാൻ കഴിഞ്ഞല്ലോ
ഗുരുതിയിൽ പ്രസാദിക്കാൻ കനിവുണ്ടല്ലോ
(ചോദിച്ചതൊക്കെയും..)

നിമിഷത്താൽ പ്രപഞ്ചത്തെ ചമയ്ക്കുന്ന ജനനീ നിൻ
മിഴിത്തല്ലാൽ ഭോഗി പോലും യോഗിയാകുന്നു (2)
രാഗനാശം വരുത്താനായ് മാനസത്തിൽ വിരാജിക്കും
രാജേശ്വരീ ദേവീ അനുഗ്രഹിക്കൂ
(ചോദിച്ചതൊക്കെയും..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts