സങ്കീര്‍ത്തനങ്ങള്‍
വചനം
Sankeerthanangal (Vachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:06.

സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റു പാടുന്നു (2)
പീഡിതരേ ദാവീദിൻ പുത്രനിതാ
മർദ്ദിതരെ മംഗളമാം സൂക്തമിതാ
മർദ്ദകരേ ദൈവത്തെ ഭയപ്പെടുവിൻ
ചൂഷകരേ ശിക്ഷകളുണ്ടോർത്തോളിൻ
(സങ്കീർത്തനങ്ങൾ..)

അനാദിയായോൻ വാഴുമ്പോൾ
ദുഃഖമെന്തിനു മാനവരേ
സത്യമറിയൂ സാക്ഷികളേ (2)
പാപമനസ്സിൽ ശാന്തിയരുളും
ധ്യാനസവിധം ഈ ആശ്രമം
(സങ്കീർത്തനങ്ങൾ..)

പിതാവിനെ നാം വാഴ്ത്തുമ്പോൾ
സത്യമുണരും പാവനമായ്
മിഥ്യ മറയും മാനവരേ (2)
നീലനഭസ്സിൽ സൂര്യകിരണം
പോലെ തെളിയും ഈ ആശ്രമം
(സങ്കീർത്തനങ്ങൾ..)

അലൗകികാത്മജൻ അജപാലൻ
നിത്യമിതിലെ നേർവഴിയിൽ
ലക്ഷ്യമരുളും യാത്രികരെ(2)
ശോകഹൃദയം തേടിയണയും
യേശുവചനം ഈ ആശ്രമം(2)
(സങ്കീർത്തനങ്ങൾ..)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts