പൂഴി നിലത്തുവീഴാ
കർപ്പൂരാഴി
Poozhinilathuveezha (Karpoorazhi)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംസൗരാഷ്ട്രം
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 15:55:22.
പൂഴി നിലത്തുവീഴാ പുരുഷാരം
അതിന്റെ ഊഴിക്കു നീയേ ആധാരം
ആഴി കർപ്പൂരാഴിതൻ ഉജ്ജ്വല
അഗ്നിമുഖങ്ങളിൽ നിൻ സ്മേരം
സ്വാമി മകര മന്ദ സ്മേരം

വരമൊന്നു ചോദിച്ചാൽ സുരലോകമേകുന്ന
പരംപൊരുളങ്ങല്ലയോ....
ഒരു ജന്മം യാചിച്ചാൽ നരജന്മം നൽകുന്ന
ഹരിഹര സുതനല്ലയോ...
മനസ്സിന്റെ തമസ്സിലും
തമസ്സിന്റെ മനസ്സിലും
മകരവിളക്കല്ലയോ...
ഭക്തനു മകരവിളക്കല്ലയോ...

പൂവിട്ടു പൂജിച്ചാൽ പുളകങ്ങളേകുന്ന
പുണ്യവും അങ്ങല്ലയോ...
ദർശനം ആശിച്ചാൽ സ്പർശനം നൽകുന്ന
ദയയുടെ കയമല്ലയോ...
കരളിലെ തീയിലും
തീയിന്റെ കരളിലും
കർപ്പൂര കുളിരല്ലയോ...
ഭഗവാൻ കർപ്പൂര കുളിരല്ലയോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts