കാലിത്തൊഴുത്തിൽ പിറന്നുയർന്ന്
ദേവാശ്രയം
Kaalithozhuthil Pirannuyarnnu (Devaasrayam)
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംദേവാനന്ദ് കൂടത്തിങ്ങൽ
ഗാനരചനറഹിമാബി മൊയ്തീൻ
ഗായകര്‍ദേവാനന്ദ് കൂടത്തിങ്ങൽ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:50:53.
കാലിത്തൊഴുത്തിൽ പിറന്നു യർന്ന്
കാലത്തിൻ മുന്നിൽ നടന്ന നാഥാ
കാൽവരിക്കുന്നിൽ നിശ്ശബ്ദനായി
കുരിശിന്‍ ഭാരം ചുമന്ന ദേവാ
ക്രിസ്തു ദേവാ, യേശു ക്രിസ്തു ദേവാ
ക്രിസ്തു ദേവാ , യേശു ക്രിസ്തു ദേവാ

കന്യാമറിയത്തിൻ ഏക ജാതൻ
കനിവിൻ മൂർത്തിയാം തമ്പുരാനെ
കാറ്റിലെ തിരിനാളമായൊരെന്നെ
കാത്തു കൊള്ളേണമെന്നേശു ദേവാ
കാത്തു കൊള്ളേണമെന്നേശു ദേവാ

ക്രിസ്തു ദേവാ..

കദനത്തിരകൾക്കിടയിലൂടെ
കര കാണാതുഴലുന്ന വേളകളിൽ
കാരുണ്യ തീരത്തിലേക്കു മെല്ലെ
കൈകൾ പിടിച്ചു നടത്തൂ നാഥാ
കൈകൾ പിടിച്ചു നടത്തൂ നാഥാ

ക്രിസ്തു ദേവാ....

കാനായിൽ വിസ്മയം തീർത്ത ദേവാ
കയ്പും മധുരമായ് മാററുവോനേ
കാലുഷ്യമേറി വരണ്ടൊരീ മണ്ണിൽ
കാത്തിരിപ്പൂ നിന്നുയിർപ്പി നായീ, വീണ്ടും
കാത്തിരിപ്പൂ ഞങൾ ക്രിസ്തു ദേവാ

കാലിത്തൊഴുത്തിൽ പിറന്നു യർന്ന്
കാലത്തിൻ മുന്നിൽ നടന്ന നാഥാ
കാൽവരിക്കുന്നിൽ നിശ്ശബ്ദനായി
കുരിശിന്‍ ഭാരം ചുമന്ന ദേവാ
ക്രിസ്തു ദേവാ, യേശു ക്രിസ്തു ദേവാ
ക്രിസ്തു ദേവാ , യേശു ക്രിസ്തു ദേവാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts