അഷ്ടമി
ശിവതാണ്ഡവം
Ashtami (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2021 03:52:05.

PALLAVI



അഷ്ടമി ചന്ദ്രന്‍ ഉദിച്ചുയര്‍ന്നൂ
വൈക്കത്തഷ്ടമി ചന്ദ്രന്‍ ഉദിച്ചുയര്‍ന്നൂ
അണിചന്ദ്രക്കലയിന്നു തിരുവൈക്കത്തപ്പന്റെ
ആകാശ ജടയില്‍ ചിരിച്ചു നിന്നൂ...
നീലാകാശ ജടയില്‍ ഒളിച്ചു നിന്നൂ...

അന്നദാന പ്രഭോ അവിടുത്തെ തിരുമുമ്പില്‍
അടിയങ്ങള്‍ ദാഹം മറന്നൂ
അഴലും വിശപ്പും മറന്നൂ...
ഈശാനകോണില്‍ മണിക്കിണറില്‍ ഞങ്ങള്‍
കിനിയും ശിവാനന്ദ തീര്‍ത്ഥം
നല്‍കൂ ഭവ ദുഃഖഹരണ സമര്‍ത്ഥം

അശ്രുവില്‍ നീരാടും അടിമകള്‍ ഇടനെഞ്ചില്‍
ആലു വിളക്കു കൊളുത്തീ...
വരുണ ജപങ്ങള്‍ നടത്തീ...
ആറാം പടി കടന്നെത്തുമ്പോള്‍ കാണണം
അമര മൃത്യുംഞ്ജയ രൂപം...
നിന്റെ ഹര ശിവ ശങ്കര ഭാവം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts