നിറയേണം
വരദാനം
Nirayenam (Varadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രവീൺ കുമ്മാട്ടി
ഗാനരചനശ്രീവത്സൻ
ഗായകര്‍അരുണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:49:48.

നിറയേണം മനതാരിൽ അമ്മേ നിൻ രൂപം
കേൾക്കേണം അമ്മ തൻ ഘനസംഘം നിത്യം
ചൊരിയേണം എന്നിൽ തിരുകാരുണ്യവർഷം
തിരുമാന്ധാംകുന്നാളും അമ്മേ എൻ സുകൃതം
(നിറയേണം മനതാരിൽ..)

അണയേണം ഉള്ളിലെ എരിയും വിഷാദം
ഒരു മാത്ര മുന്നിൽ കൈ കൂപ്പും നേരം
കനിയേണം സ്നേഹവും നന്മയും നിറയാൻ
പരിശുദ്ധമാക്കേണം നാഥേ നിൻ ചിത്തം
(നിറയേണം മനതാരിൽ..)

അറിയുന്നു ഭജനത്താൽ നിത്യം സ്മരിച്ചാൽ
അലിവോടെ കാക്കുന്നു തുണയേകി അമ്മ
ഉണരേണം നാവിൽ തിരുനാമങ്ങൾ ഭദ്രേ
തെളിയേണം അടിയന്റെ ഈ ജീവനാളം
(നിറയേണം മനതാരിൽ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts