ഓണക്കൊയ്ത്തിനു
പൊന്നോണ തരംഗിണി (നാല്)
Onakkoythinu (Ponnona Tharangini- Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ ,എന്‍ പി പ്രഭാകരന്‍ ,കലവൂര്‍ ബാലന്‍
ഗാനരചനപി കെ ഗോപി ,പി എസ് നമ്പീശൻ ,രമേഷ് മേനോൻ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:54.
 


ഓ..ഓ..ഓ..തനനാനനനാ തനനാനനനാ..
ഓണക്കൊയ്ത്തിനു വാനമ്പാടീ വായോ വായോ
പൂമാനപ്പാടത്ത് പൊലി വിളിയായ്
നൂറു മേനി പൊൻകതിര് കനവു കണ്ടേ
നാലഞ്ചു കറ്റ കൊണ്ടു പോകാൻ വായോ
ധിനക്കം തിന്താരോ ധിനക്കം താനാരോ
ധിനക്കം തിന്താരോ ധിനക്കം താനാരോ
(ഓണക്കൊയ്ത്തിനു...)


പൂരാട പുഞ്ചവയൽ കൊയ്തു വരുന്നോരേ
തൂവെള്ള തുമ്പപ്പൂ നുള്ളി വരുന്നോരേ
നാളെ വരുന്നവനാരാണൂ ആരാണു
ചിങ്ങ മുകിൽ തേരിലേറിയൊരാളാണോ
നന്മകളുടെ നാടു വാഴണ തമ്പുരാനോ
ധിനക്കം തിന്താരോ ധിനക്കം താനാരോ
ധിനക്കം തിന്താരോ ധിനക്കം താനാരോ
(ഓണക്കൊയ്ത്തിനു...)

നാ‍ഴൂരി ചെമ്പാവ് വെച്ചു വിളമ്പുമ്പോൾ
നാടോടി ചിന്തുകളും പാടി വരും കാറ്റേ
ദൂരെ ചിരിക്കതാരാണാണ് ആരാണു
അല്ലിമലർക്കാവിനുള്ളിലെ കാറ്റാണോ
പൊൻ ചരടിൽ താലി കോർക്കണ മാരനാണോ
ധിനക്കം തിന്താരോ ധിനക്കം താനാരോ
ധിനക്കം തിന്താരോ ധിനക്കം താനാരോ
(ഓണക്കൊയ്ത്തിനു...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts